ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍കിസ്റ്റ്)യുടെ യുവജന സംഘടനയാണ്.1980-ല്‍ ആണ് ഈ സംഘടന രൂപീകൃതമായത്.ഡി.വൈ.എഫ്.ഐ.ക്കു മുമ്പ് സിപിഐഎമ്മിന് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സംഘടനകള്‍ ആയിരുന്നു.ഈ സംഘടനയെ ചുരുക്കി ഡിഫി എന്നും വിളിക്കാറുണ്ട്(DYFI എന്നു എഴുതി ചേര്‍ത്തു വായിക്കുന്ന രീതി) വിളിക്കാറുണ്ട്.
| Contents[hide] | 
തുടക്കം
1980 നവംബര്‍ 3 നാണ് ഡിവൈഎഫ്‌ഐ രൂപീകൃതമായത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കര്‍ത്താര്‍ സിംഹ് ശരബ ഗ്രാമത്തില്‍ നടന്ന ഒരു യോഗത്തിലാണ് ഇതു രൂപീകൃതമായത്.
പ്രസിദ്ധീകരണങ്ങള്‍
നവജ്വാന്‍ ദൃഷ്ടി എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തില്‍ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളില്‍ ജുബശക്തി(Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
വിമര്‍ശനങ്ങള്‍
ഡിഫിയുടെ പേരിലുള്ള ഒരു വിമര്‍ശനം സര്‍ക്കാര്‍ ഓഫീസ് ഉപരോധം, റോഡ് പിക്കറ്റിംഗ് തുടങ്ങിയ സമരങ്ങളിലൂടെ നിരവധി ചെറുപ്പക്കാരെ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയെന്നതാണ്. ഏഡിബി വായ്പക്കെതിരെ ലോകബാങ്ക് പ്രതിനിധികളെ തടഞ്ഞ സംഘടന ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏഡിബി വായ്പ വാങ്ങാന്‍ തീരുമാനിച്ചതിനെ എതിര്‍ക്കാതിരുന്നത് സംഘടനയുടെ ഇരട്ടത്താപ്പായും ചിത്രീകരിക്കപ്പെട്ടു.
അവലംബം
- ↑ DYFI സമ്മേളനം - മൂലധന സേവ പൂര്‍ണ്ണമായി സി.പി.ഐ.(എം.എല്‍) മുഖപത്രമായ "സഖാവ്" പത്രം വാല്യം 2 ലക്കം 2 -ല്‍ എം.കെ. ദാസന്‍ എഴുതിയ ലേഖനം
help from Wikipedia
| Aims ...DYFI | 
| 
 Socialism Is The Future, The Future Is Ours 
 
 
 
 
 
 
 
 
 
 
 
 
 | 
 
No comments:
Post a Comment