Thursday, January 21, 2010

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)

ചരിത്രം

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) രൂപവത്കരിയ്ക്കുവാനുള്ള തീരുമാനമുണ്ടായത്. മാതൃ സംഘടനയിലെ പ്രബലരായ ഒരു വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ തിരിയുകയും പുതിയൊരു പാര്‍ട്ടി അവര്‍ രൂപവത്കരിയ്ക്കുകയുമാണ് ചെയ്തത്. അന്താരാഷ്ടവും ദേശീയവുമായ സംഭവങ്ങളും തത്ത്വശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും അതിനു കാരണമായിട്ടുണ്ട്.

സ്ഥാപിത വര്‍ഷം 1964
മുഖ്യ കാര്യാലയം 27-29, Bhai Vir Singh Marg, New Delhi - 110001
സഖ്യം ഇടതു മുന്നണി

ആശയ സംഹിതകള്‍ മാര്‍ക്സിസം-ലെനിനിസം

പ്രസിദ്ധീകരണങ്ങള്‍ People's Democracy (English), Lok Lehar (Hindi)



സി.പി.ഐ.എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ്‌ അരിവാള്‍ ചുറ്റിക നക്ഷത്രം.






കേരളത്തിലെ സംഭവങ്ങള്‍


തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയ ഭാരതത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് കേരളത്തില്‍ ഇം.എം.എസ് നേതൃത്വം കൊടുത്ത 1957 ലെ സര്‍ക്കാരായിരുന്നു, എന്നാല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഗവണ്മെന്റ് ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ട സംഭവം ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരില്‍ വളരെയേറെ ആശങ്കയുണ്ടാക്കി.


മുഖ്യ നേതാവ്
പ്രകാശ് കാരാട്ട്




ചരിത്രം

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) രൂപവത്കരിയ്ക്കുവാനുള്ള തീരുമാനമുണ്ടായത്. മാതൃ സംഘടനയിലെ പ്രബലരായ ഒരു വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ തിരിയുകയും പുതിയൊരു പാര്‍ട്ടി അവര്‍ രൂപവത്കരിയ്ക്കുകയുമാണ് ചെയ്തത്. അന്താരാഷ്ടവും ദേശീയവുമായ സംഭവങ്ങളും തത്ത്വശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും അതിനു കാരണമായിട്ടുണ്ട്. ഇപ്പോഴത്ത ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്




വിദ്യാഭ്യാസവും ആദ്യകാല ജീവിതവും

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഇല്ലപ്പള്ളിയിലാണ് പ്രകാശ് കാരാട്ട് ജനിച്ചത് [4]

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നായിരുന്നു പ്രകാശിന്റെ കലാലയ വിദ്യാഭ്യാസം. അവിടെ പഠിച്ചിരുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥി എന്ന ബഹുമതി കാരാട്ട് നേടിയിരുന്നു. പിന്നീട് രാഷ്ട്രമീമാംസയില്‍ഉപരിപഠനത്തിനായി എഡിന്‍ബര്‍ഗ്ഗ് സര്‍‌വ്വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും പ്രകാശ് പുറത്താക്കപ്പെടുകയുണ്ടായി. പിന്നീട് പ്രകാശിന്റെ സര്‍‌വ്വകലാശാല അധികൃതര്‍ തിരിച്ചെടുത്തു



കമ്യൂണിസ്റ്റ് പാര്‍ട്ടി

1970-ല്‍ കാരാട്ട് ഇന്ത്യയിലേക്ക് മടങ്ങുകയും സി.പി.ഐ.എമ്മില്‍ ചേരുകയും ചെയ്തു. ആദ്യകാലങ്ങളില്‍ അക്കാലത്ത് പാര്‍ട്ടി നേതാവായിരുന്ന എ.കെ. ഗോപാലന്റെ സഹായിയായിട്ടായിരുന്നു കാരാട്ട് പ്രവര്‍ത്തിച്ചിരുന്നത്, വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരാട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍‌വ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റുമായി. എസ്.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് എന്ന സ്ഥാനവും 1974 മുതല്‍ 1979 വരെ കാരാട്ട് വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോവുകയും രണ്ടു തവണ അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്


പാര്‍ട്ടി സാരഥി

1985-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ പോളിറ്റ്ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സമിതിയാണ്‌ പോളിറ്റ് ബ്യൂറോ. 2005-ല്‍ കാരാട്ട് സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. പാരട്ടിയുടെ പുതിയ കാലഘട്ടത്തിന്റെ വക്താക്കളിലൊരാളായി കാരാട്ടിനെ കരുതുന്നു.


മറ്റു സാരഥ്യങ്ങള്‍

1992 മുതല്‍ സി.പി.ഐ.എമ്മിന്റെ അക്കാദമിക് ജേര്‍ണല്‍ ആയ ദ മാര്‍കിസ്റ്റിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കാരാട്ട് അംഗമാണ്‌. അതുപോലെ ലെഫ്റ്റ്വേഡിന്റെമാനേജിങ്ങ് ഡയരക്റ്റരും കാരാട്ടാണ്‌




പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

  • ലാങ്വേജ്, നാഷണാലിറ്റി ആന്റ് പൊളിറ്റിക്സ് ഇന്‍ ഇന്ത്യ(Language, Nationality and Politics in India) (1972)
  • (എഡിറ്റര്‍)"എ വേള്‍ഡ് ടു വിന്‍"(editor) " കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ (1999)
  • എക്രോസ് ടൈം ആന്റ് കോണ്‍റ്റിനെന്റ്സ് :എ ട്രൈബ്യൂട്ട് ടു വിക്ടര്‍ കീര്‍മാന്‍ (2003)




അവലംബം

വിക്കിപീഡിയ

Sumesh

No comments:

Post a Comment